mehandi new

സംഘപരിവാറിന്റേത് സവർണ്ണ സാംസ്കാരിക ദേശീയത

fairy tale

ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം നടന്നു. ഇന്ത്യയിൽ സംഘപരിവാർ മുന്നോട്ട് വെക്കുന്നത് സാംസ്കാരിക ദേശീയതയാണ്. ഇത് സത്യത്തിൽ സവർണരുടെ സംസ്കാരത്തെ ആസ്പദമാക്കിയുള്ളതാണ്. ഏക സിവിൽകോഡ് നടപ്പിലാക്കി ഇന്ത്യയുടെ വൈവിദ്ധ്യത്തെ ഇല്ലാതാക്കുവാനാണ് മോഡി ശ്രമിക്കുന്നത്. ഏകശിലാ സംസ്കാരമല്ല വേണ്ടതെന്നും നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

planet fashion

ചക്കംകണ്ടം കായൽകടവിൽ നടന്ന നേതൃ സംഗമത്തിൽ പാർട്ടി പഠന ക്ലാസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി റിയാസ് ഖാലിദ് നിർവഹിച്ചു, മണ്ഡലം പ്രസിഡന്റ്‌ സി. ആർ. ഹനീഫ അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ റഖീബ് തറയിൽ. ജില്ലാ പ്രസിഡന്റ്‌ എം. കെ. അസ്‌ലം, ജില്ലാ ജനറൽ സെക്രട്ടറി കെ. എസ്. നിസാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി മുംതാസ് കരീം, പ്രോഗ്രാം കോർഡിനേറ്റർ ഒ. കെ. റഹീം എന്നിവർ സംസാരിച്ചു.

വി. എം.ഹുസൈൻ, നദീറ കുഞ്ഞുമുഹമ്മദ്‌, ഇ. എം. കെ.സൈഫുദ്ധീൻ, അക്ബർ പെലെമ്പാട്ട്, അസ്‌ലം വടക്കേകാട്, ഫെമിന സമദ്, മൊയ്‌ദീൻ കുഞ്ഞി കടപ്പുറം, എം.കമാൽ, ടി. കെ.താഹിർ, കെ. വി.ഷിഹാബ് എന്നിവർ നേതൃത്വം നൽകി.

Pharmacy wanted Chavakkad

Comments are closed.