ശാസ്ത്രോത്സവം – മിന്നും വിജയവുമായി എൽ എഫ് സ്കൂൾ മമ്മിയൂർ

കടപ്പുറം : ചാവക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടി എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ. ഒക്ടോബർ 18, 19 തിയതികളിലായി കടപ്പുറം തൊട്ടാപ്പ് ഫോകസ് സ്‌കൂളിൽ നടന്ന ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനത്തെത്തിയ ചിറ്റട്ടുകാര സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിനെക്കാൾ നാനൂറിലധികം പോയിന്റ്റുകൾനേടിയാണ് മമ്മിയൂർ എൽ എഫ് കിരീടം ചൂടിയത്.

മമ്മിയൂർ എൽ എഫ് സ്കൂൾ 890 പോയിന്റ് നേടിയപ്പോൾ ചിറ്റട്ടുകാര സെന്റ് സെബാസ്റ്റ്യൻ 502 പോയിന്റ്റുകൾനേടി രണ്ടാം സ്ഥാനം നേടി. 449 പോയിന്റോടെ സെന്റ് തെരസാസ് ഗേൾസ് എച്ച് എസ് ബ്രഹ്മാകുളം മൂന്നാം സ്ഥാനത്തും മണത്തല ഗവണ്മെന്റ് എച്ച് എസ് എസ് 403 പോയിന്റോടെ നാലാം സ്ഥാനത്തും എത്തി.

Comments are closed.