ലഹരിയോട് നോ പറയാം – വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു



അകലാട്: എം ഐ സി ഇംഗ്ലീഷ് സ്കൂളിന് കീഴിൽ വിദ്യാർത്ഥികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാനേജർ കബീർ ഫൈസി ഉൽഘടനം ചെയ്തു,bവൈസ് പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു.
വടക്കേകാട് സർക്കിൾ ഇൻസ്‌പെക്ടർ അമൃത രംഗൻ ക്ലാസ്സ് എടുത്തു.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്തരം സംഘങ്ങളുടെ പിടിയിൽ അകപ്പെടരുതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. മാതാപിതാക്കളുടെ വാക്കുകൾ അനുസരിച്ച് ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ മഹ്റൂഫ് വാഫി, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് സുഹൈൽ വാഫി, മാനേജർ കബീർ ഫൈസി എന്നിവർ സംസാരിച്ചു.
പുത്തൻ കടപ്പുറം ഗവ: ഫിഷറീസ് യു.പി.സ്കൂളിൽ അന്തരാഷ്ട്ര ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ് റംല ബീവി . പി.കെ. ഉദ്ഘോടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ഫാത്തിമതുൽ സഫ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സലീം മാസ്റ്റർ ബോധവൽകര ക്ലാസ്സ് നടത്തി. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി റാലിയും പ്ലക്കാട് നിർമ്മാണ മത്സരവും നടന്നു.
അധ്യാപകർ നേതൃത്വം നൽകി.

Comments are closed.