mehandi new

പ്രവേശനോത്സവം – താരമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍

fairy tale

ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ്  എല്‍ പി സ്‌ക്കൂളില്‍  പ്രവേശനോല്‍സവത്തില്‍ താരമായത് ഇക്കൊല്ലം ഒന്നാം ക്‌ളാസില്‍ ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സത്യമൂര്‍ത്തി . സത്യമൂര്‍ത്തിയും ഇക്കൊല്ലം ചേര്‍ന്ന നാട്ടുകാരിയായ ഹിദത്തുല്‍ മിന്‍തഹയും ചേര്‍ന്നാണ് പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തത്. മിന്‍ തഹ പ്രത്യേക പരിഗണയര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്. സ്‌ക്കൂളിനടുത്ത് ഒരുവീട്ടില്‍  ജോലിചെയ്യുന്ന തമിഴ്‌നാട് കീരപാളയം സ്വദേശി രാജ-ദെനവയറം ദമ്പതികളുടെ രണ്ടാമത്തെ മകനാണ് സത്യമൂര്‍ത്തി . കഴിഞ്ഞവര്‍ഷമാണ് ഇവര്‍ ആറ്റുപുറത്തെത്തിയത്. ജോലിചെയ്യുന്നവീട്ടിലെ ഔട്ട്ഹൗസിലാണ് കുടുംബം താമസിക്കുന്നത്. നാട്ടിലെ സ്‌ക്കൂളില്‍ പഠിച്ചിരുന്ന മൂത്ത മകള്‍ കീര്‍ത്തനയെ ഇക്കൊല്ലം ഈ സ്‌ക്കൂളില്‍ തന്നെ നാലാം ക്‌ളാസില്‍ ചേര്‍ത്തിട്ടുണ്ട്. സത്യമൂര്‍ത്തി മാസങ്ങള്‍ക്കുമുമ്പേതന്നെ സ്‌ക്കൂളില്‍ വന്ന് മലയാളത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചുതുടങ്ങിയിരുന്നു.

planet fashion
ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ പുതുതായിചേര്‍ന്ന സത്യമൂര്‍ത്തിക്കും ഹിദത്തുല്‍ മിന്‍തഹയ്ക്കും മാനേജര്‍ ഫാ സിന്റോ തൊറയനും പ്രധാനഅധ്യാപിക ടി ടി ബീനയും പഠനോപകരണങ്ങള്‍ നല്‍കുന്നു
ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ പുതുതായിചേര്‍ന്ന സത്യമൂര്‍ത്തിക്കും ഹിദത്തുല്‍ മിന്‍തഹയ്ക്കും മാനേജര്‍ ഫാ സിന്റോ തൊറയനും പ്രധാനഅധ്യാപിക ടി ടി ബീനയും പഠനോപകരണങ്ങള്‍ നല്‍കുന്നു
Haji’s pharma

Comments are closed.