mehandi banner desktop
Chavakkad online

പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി

Ft

ചാവക്കാട് : മമ്മിയൂര്‍ ഹെന്‍പാര്‍ക്ക് ജോഷി ആന്റ് ഫ്രന്‍സ് ചാരിറ്റി മിഷന്റെ ആഭിമുഖ്യത്തില്‍ പഠനോപകരണ വിതരണവും കരിയര്‍ ഗൈഡന്‍സ് ക്‌ളാസും നടത്തി . മഹാരാജ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ മേല്‍ശാന്തി ചേന്നാസ് ദിനേശന്‍ നമ്പുതിരി ഉദ്ഘാടനം ചെയ്തു. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ് സുലൈമാന്‍ അസ്ഹരി , കോട്ടപ്പടി പള്ളിവികാരി ഫാ നോബി അമ്പൂക്കന്‍ ,  തിരൂര്‍ മുഹമ്മദ് കോയ തങ്ങള്‍,  ഫോറന്‍സിക്ക് ലാബിലെ സയന്റിഫിക്ക് ഓഫീസര്‍ ഉണ്ണിക്യഷ്ണന്‍, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകരായ ആര്‍ വി ഹൈദരലി, നൂറുന്നിസ ഹൈദരലി, ഗോകുലം പബ്‌ളിക്ക് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ പി കെ മനോഹരന്‍, സ്റ്റാന്‍ലി ചിരിയങ്കണ്ടത്ത്, പ്രിയ ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജോഷി വര്‍ഗീസ് അധ്യക്ഷനായി. എ കെ കുഞ്ഞുമുഹമ്മദ് ചാവക്കാടിന്റെ നേതൃത്വത്തില്‍ ബാല്യകാല സംഗീതസ്മരണാഞ്ജലിയും അരങ്ങേറി.

Jan oushadi

Comments are closed.