ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ചേറ്റുവ പാലത്തിനു മുകളിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളിക്കുളം എടശ്ശേരി പുത്തൻ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ മിസ്ബാഹ് (22) ആണ് മരിച്ചത്. കോഴിക്കോട് ലോ കോളേജിലെ ഫ്രറ്റെണിറ്റി യൂണിറ്റ് സെക്രട്ടറിയാണ് മിസ്ബാഹ്.

ഇന്ന് രാവിലെ 9.35 ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് പാലത്തിന്റെ ഫുട്പാത്തിനോട് ചേർന്ന് വീണു കിടക്കുകയായിരുന്ന ഇയാളെ വലപ്പാട് മണപ്പുറം ആംബുലൻസ് പ്രവർത്തകർ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

Comments are closed.