എസ് ഡി പി ഐ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : എസ് ഡി പി ഐ പുത്തൻകടപ്പുറം ശാഖയുടെ നേതൃത്വത്തിൽ സായാഹ്‌ന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്നുവരുന്ന സംഗമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുപ്പത്തിരണ്ടു വർഷത്തെ സേവനത്തിനു ശേഷം പുത്തൻകടപ്പുറം ഹിമായത്തുൽ ഇസ്ലാം എൽ പി സ്ക്കൂളിൽ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപകൻ ഐ എം മുഹമ്മദ് മാസ്റ്ററെ സംഗമത്തിൽ ആദരിച്ചു.

ജില്ലാ ട്രഷറർ ടി എം അക്ബർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഖമറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഷമീർ, സെക്രട്ടറി ഹംസ, വൈ. പ്രസിഡണ്ട് ഷഫീർ എന്നിവർ സംസാരിച്ചു.

Comments are closed.