mehandi new

മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധം

fairy tale

തൈക്കാട്: മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വ്വവമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൈക്കാട് സെൻ്റെറിൽ  എസ്.ഡി.പി.ഐ. മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

planet fashion

ജില്ലാ പ്രസിഡന്റ് അഷറഫ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  ദിലീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉമര്‍ മുക്താര്‍, കമ്മിറ്റി അംഗം ബി. കെ. ഹുസൈൻ തങ്ങൾ,  മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഹക്കീം, മണ്ഡലം ട്രഷറർ എം.വി. ഷമീർ എന്നിവർ സംസാരിച്ചു.

Unani banner ad

Comments are closed.