
ചാവക്കാട് : വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതുന്ന പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രകടനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ചാവക്കാട് സെന്ററിൽ സമാപിച്ചു, എസ് ഡി പി ഐ മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ദിലീപ് അത്താണി, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ ഹംസ കോയ, മൻസൂർ, ചാവക്കാട് ബ്രാഞ്ച് പ്രസിഡന്റ് മാഹീൻ, വൈസ് പ്രസിഡന്റ് ഫൈസൽ, പുത്തൻ കടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ്, സെക്രട്ടറി സിനാൻ എന്നിവർ നേതൃത്വം നൽകി.


Comments are closed.