mehandi new

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ ഇന്ന് അണ്ടത്തോട് സമാപിക്കും

fairy tale

ചാവക്കാട് : ജനമുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.  എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ യഹിയ മന്ദലാംകുന്ന് ജാഥ ക്യാപ്റ്റനായ വാഹന പ്രചാരണ ജാഥ  അഷ്‌റഫ്‌ വടക്കൂട്ട് ഉദ്ഘാടനം ചെയ്‍തു. ഗുരുവായൂർ റെയിൽവേ മേൽപാലത്തിനു സമീപത്ത് നിന്നും ആരംഭിച്ച് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി ജാഥ ചാവക്കാട് സെന്ററിൽ സമാപിച്ചു.

planet fashion

വിവിധ സ്വീകരണ സ്ഥലങ്ങളിൽ ജില്ലാ ട്രഷറർ അക്ബർ ടിഎം, മണ്ഡലം സെക്രട്ടറി ജബ്ബാർ അണ്ടത്തോട്, ഷെഫിദ് ബ്ലാങ്ങാട്, നാസർ ചാവക്കാട്, ഡോ സകീർ, ഹബീബ് പാവറട്ടി, അയൂബ് പെരിയമ്പലം എന്നിവർ പ്രസംഗിച്ചു. 

ആദ്യ ദിവസത്തെ  സമാപന പൊതുയോഗത്തിന് ചാവക്കാട് മുനിസിപ്പാലിറ്റി പ്രസിഡന്റ് നാസർ ചാവക്കാട് സ്വാഗതം പറഞ്ഞു.   മണ്ഡലം സെക്രട്ടറി ജബ്ബാർ അണ്ടത്തോട് അധ്യക്ഷതവഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി നാസർ പരൂർ വിഷയവതരണം നടത്തി. ജാഥ ക്യാപ്റ്റൻ  യഹിയ മന്ദലാംകുന്ന് ജാഥ സന്ദേശം നൽകി. ഡോക്ടർ ഷക്കീർ നന്ദി പറഞ്ഞു.

രാജ്യത്തെ വീണ്ടെടുക്കാൻ എന്ന് മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് കാസർഗോഡ് മുതൽ തിരുവന്തപുരം വരെ ഫെബ്രുവരി 14മുതൽ മാർച്ച്‌ ഒന്ന് വരെ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ്‌ മുവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജാഥയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഗുരുവായൂർ മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥ.

രണ്ടാം ദിനമായ ഇന്ന് ചാവക്കാട് നിന്നും ആരംഭിക്കുന്ന വാഹന പ്രചാരണ ജാഥ വൈകീട്ട് അണ്ടത്തോട് സമാപിക്കും. 

Macare health second

Comments are closed.