mehandi new

കടപ്പുറം പഞ്ചായത്തിലും പെരിയമ്പലത്തും കടൽക്ഷോഭം ശക്തമാകുന്നു

fairy tale

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ തീര മേഖലയിലും പെരിയമ്പലത്തും കടൽക്ഷോഭ ഭീഷണി ശക്തമാകുന്നു.

planet fashion

കടപ്പുറം പഞ്ചായത്തിൽ അഴിമുഖം മുതൽ ലൈറ്റ് ഹൌസ് വരെയുള്ള തീര പ്രദേശങ്ങളിൽ കടൽ വെള്ളം കയറി.
വെളിച്ചെണ്ണപടി, മൂസാ റോഡ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപടി എന്നിവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി.
കൊറോണ സാഹചര്യത്തിലെ കടൽക്ഷോഭം നാട്ടുകാരിൽ ഭയവും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

കോവിഡും പ്രോട്ടക്കോളും മറന്നു യുവാക്കൾ ദുരന്ത നിവാരണ പ്രവർത്തങ്ങളിലാണ്.

അണ്ടത്തോട് പെരിയമ്പലം ബീച്ചിലുണ്ടായ കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. മേഖലയിൽ കടൽ വെള്ളം റോഡ് കവിഞ്ഞു ഒഴുകുകയാണ്

Ma care dec ad

Comments are closed.