mehandi new

കടല്‍ കര കവരുന്നു

fairy tale

ചാവക്കാട്: ചാവക്കാട് തീരങ്ങളില്‍ കടല്‍ കര കവരുന്നു. തൊട്ടാപ്പ്  ബദര്‍പള്ളിക്കു തെക്കു മുതല്‍ ബ്ലാങ്ങാട് ബീച്ച് വരെയുള്ള സ്ഥലത്ത് പലയിടങ്ങളിലും കര കടലെടുക്കുന്നു. മാസങ്ങളായി മണല്‍ തിട്ട രൂപപ്പെട്ടു കിടന്നിരുന്ന തൊട്ടാപ്പ് ബദര്‍പള്ളിക്കു സമീപമാണ് ഇപ്പോള്‍ മണല്‍തിട്ട കടലെടുക്കുന്നത്. മഴ ശക്തമായതോടെ കടലില്‍  കടല്‍ ക്ഷോഭവും വേലിയേറ്റവും ഉണ്ടാകുമ്പോള്‍  തിരയോടൊപ്പം തകര്‍ന്ന മണല്‍ തിട്ടകളും കടല്‍ വെള്ളത്തില്‍ ഒഴുകിപോകുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ശക്തമായ വേലിയേറ്റത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ മേഖലയാണ് ഇത്. നിരവധി വഞ്ചികള്‍ തകരുകയും, വലകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Macare health second

Comments are closed.