mehandi new

ഗുരുവായൂര്‍ – മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും

fairy tale

seasonal sickഗുരുവായൂര്‍: നഗരസഭയുടെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇത് സംബന്ധിച്ച് ഇന്നലെ നഗരസഭ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് തല മേധാവികളുടെ യോഗത്തിലാണ് തീരുമാനം. രാവിലെ ഒമ്പതിന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങിനൊപ്പം പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവും നടക്കും. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  നഗരത്തിലെ മുഴുവന്‍ കാനകളും തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കും. നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലും ബോധവത്കരണ ലഘുലേഖകള്‍ എത്തിക്കും. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കും. നഗരത്തിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ വൈദ്യപരിശോധനക്ക് വിധേയമാക്കും. എലിപിനി, പ്ലേഗ് തുടങ്ങീ മാരക രോഗങ്ങള്‍ പടരാതിരിക്കാന്‍ എലിവിഷ വിതരണവും ഉണ്ടാകും. കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാധ്യക്ഷ പ്രഫ.പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.രതി, സുരേഷ് വാരിയര്‍, ആര്‍.വി.അബ്ദുള്‍ മജീദ്, നിര്‍മ്മല കേരളന്‍, ഷൈലജ ദേവന്‍, സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാര്‍, ജല അതോതിറ്റി, പൊതുമരാമത്ത് വകുപ്പ്, ദേവസ്വം, അഗ്നിശമനസേന തുടങ്ങീ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും  സ്‌കൂള്‍ കോളേജ് അധ്യാപകരും യോഗത്തില്‍ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.