mehandi new

മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം : ഐഎൻഎൽ

fairy tale

ചാവക്കാട് : മോദി ഭരണത്തിന് കീഴിൽ രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കകൾ ഉയർത്തുകയാണെന്നും, മതന്യൂനപക്ഷങ്ങളുടെ പൗരസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കണമന്നും ഐഎൻഎൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

planet fashion

ബിജെപി അധികാരത്തിലേറിയതിനു ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നു, അടുത്തകാലത്തായി വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വിശ്വാസികൾക്കും നേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയതും ആക്രമികൾക്ക് ഒത്താശ ചെയ്യുന്ന സംഘപരിവാർ ഭരണകൂടങ്ങളുടെ നിലപാടുകളും അതീവ ഗൗരവതരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ചാവക്കാട് പ്രസ്സ്ഫോറം ഹാളിൽ നടന്ന യോഗം സംസ്ഥാന കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് കെപി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഐഎൻഎൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ്കുട്ടി ചാലക്കുടി അധ്യക്ഷത വഹിച്ചു. ഖാലിദ് മഞ്ചേരി, നസ്റുദ്ധീൻ മജീദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി മുഹമ്മദ് കുട്ടി ചാലക്കുടി (ജില്ല പ്രസിഡന്റ് ), ജംഷീർ അലി ചിന്നക്കൽ ( ജനറൽ സെക്രട്ടറി), നൗഷാദ് കടപ്പുറം (ഓർഗനൈസിങ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാരായി ഖാദർ ബ്ലാങ്ങാട്, സെയ്ദ് വാടാനപ്പിള്ളി, സൈഫുദ്ധീൻ വട്ടേക്കാട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്സിൻ എടക്കഴിയൂർ, മജീദ് വെങ്കിടങ് എന്നിവരെയും ട്രഷററായി ഷറഫുദ്ധീനെയും തിരഞ്ഞെടുത്തു.

Jan oushadi muthuvatur

Comments are closed.