mehandi new

കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക – വെൽഫെയർ പാർട്ടി

fairy tale

ചാവക്കാട് : വെൽഫെയർ പാർട്ടി ഗുരുവായൂർ, മണലൂർ, നാട്ടിക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിലേക്ക് മാർച്ച്‌ നടത്തി. എല്ലാ ഭൂരഹിതർക്കും ഉടൻ ഭൂമി നൽകുക, വൻകിട കയ്യേറ്റക്കാരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയിരിന്നു മാർച്ച്.

planet fashion

ആശുപത്രി റോഡ് ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച്‌ ചാവക്കാട് താലൂക് ഓഫിസിന് മുന്നിൽ മാർച്ച്‌ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ജ്യോതിവാസ് പറവൂർ(എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ )ഉദ്ഘാടനം ചെയ്തു. കെ. കെ. ഷാജഹാൻ(ഭൂസമര സമിതി ജില്ലാ കൺവീനർ) മുഖ്യ പ്രഭാഷണം നിർവഹിച്ചു.

ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ സി. ആർ.ഹനീഫ അധ്യക്ഷതവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡന്റ്‌ വി. എം. ഹുസൈൻ, റകീബ് തറയിൽ(ജില്ലാ കമ്മിറ്റി അംഗം), ഹാരിസ് നാട്ടിക(നാട്ടിക മണ്ഡലം പ്രസിഡന്റ്‌), ഫൈസൽ ഉസ്മാൻ(ഗുരുവായൂർ മണ്ഡലം സെക്രട്ടറി), ഫ്രട്ടേർണിറ്റി ജില്ലാ കമ്മിറ്റി അംഗം അഡ്വകറ്റ് യുസുഫ്, റസാഖ് ആലുംപടി(മണ്ഡലം കമ്മിറ്റി അംഗം) എന്നിവർ സംസാരിച്ചു.

ഒ.കെ. റഹീം, ആരിഫബാബു, മുംതാസ് കരീം, നദീറ കുഞ്ഞുമുഹമ്മദ്, കമാൽ എം, റസാഖ് പി.എച്ച്, താഹിർ മന്നലാംകുന്ന്, വേലായുധൻ ഒരുമനയൂർ, ഹാഷിം അറക്കൽ, മുഹമ്മദ്‌ സുഹൈൽ, സുബ്രഹ്മണ്യൻ മുതുവട്ടൂർ, ബാക്കിർ തങ്ങൾ, ലത്തീഫ് ഗുരുവായൂർ, ഷിഹാബ് കെ.വി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Ma care dec ad

Comments are closed.