mehandi new

മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ നിന്നും വീണ് വീട്ടമ്മക്ക് ഗുരുതര പരിക്ക്

fairy tale

എടക്കര: മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ നിന്നും വീണ സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച  രാവിലെ 10.30നു    എടക്കര -കുഴിങ്ങര റോഡില്‍ ചെക്കുഹാജി സ്ക്കൂളിനു മുന്‍വശമാണ് അപകടം.  എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍  പരേതനായ അയമ്മുവിന്റെ ഭാര്യ റസിയ (51) യെ  എടക്കഴിയൂര്‍ അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. സ്കൂളിനു സമീപമുള്ള റോഡിലെ ഹമ്പില്‍ ബൈക്ക് കയറി ചാടിയതോടെ ഇവര്‍ റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു.

Macare 25 mar

Comments are closed.