mehandi new

അഭിമാന ബോധം അവകാശ ബോധ്യം- എസ് ഇ യു തൃശൂർ ജില്ലാ സമ്മേളനം നാളെ ചാവക്കാട്

fairy tale

planet fashion

ചാവക്കാട് : അഭിമാന ബോധം അവകാശ ബോധ്യം എന്ന പ്രമേയവുമായി 2023 ഫെബ്രുവരി 24, 25, 26 തീയതികളിലായി തൃശ്ശൂരിൽ വെച്ച് നടക്കുന്ന സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള തൃശ്ശൂർ ജില്ലാ സമ്മേളനം നാളെ (26.01.2023) ചാവക്കാട് സീതിസാഹിബ് നഗറിൽ (വ്യാപാര ഭവൻ). മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.
എസ് ഇ യു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷൗക്കത്തലിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എസ് ഇ യു സംസ്ഥാന ജന. സെക്രട്ടറി
ആമിർ കോഡൂർ, മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല വൈസ് പ്രസിഡണ്ടുമാരായ ആർ വി അബ്ദുറഹീം, ആർ പി ബഷീർ, വി കെ മുഹമ്മദ്, സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ, എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി മൻസൂർ അലി, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. ഒ എഫ് നഫീസ, മുഹമ്മദ് സലീം എന്നിവർ സംസാരിക്കും

വിവിധ സെഷനുകളിലായി അരങ്ങേറുന്ന ജില്ലാ സമ്മേളനത്തിലെ പ്രമേയ അവതരണ സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പറും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ അഡ്വക്കറ്റ് വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം ചെയ്യും.
എസ് ഇ യു സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുള്ള കൊച്ചിക്കാരന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ
എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീരു പി മുഹമ്മദ് വിഷയാവതരണം നടത്തും.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ജാഫർ സാദിഖ്, പി എ ഷാഹുൽഹമീദ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഹംസ മന്നലാംകുന്ന്, സുധീർ കാക്കശ്ശേരി, മുഹമ്മദ് അസ്ലം എന്നിവർ സംസാരിക്കും.

എസ് ഇ യു ജില്ലാ വൈസ് പ്രസിഡണ്ട് ഫൗസിയയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജന.സെക്രട്ടറി പി എം അമീർ ഉദ്ഘാടനം ചെയ്യും.
മുസ്ലിംലീഗ് ജില്ലാ ട്രഷറർ എംപി കുഞ്ഞികോയ തങ്ങൾ മുഖ്യപ്രഭാഷണം നിർവഹിക്കും.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അസ്കറലി തങ്ങൾ, കെ എ ഹാറൂൺ റഷീദ്, എംഎസ്എഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് അൽറസിൻ, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി കെ അഷ്റഫലി, എസ് ജി ഒ യു മുൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുസദ്ദിഖ്, പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ മുഹമ്മദ് കുട്ടി മാസ്റ്റർ, കെ എച്ച് എസ് ടി യു ജില്ലാ പ്രസിഡണ്ട് സാജിത വി, കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് റഷീദ് ചേലക്കര, കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് മുഹ്സിൻ പാടൂർ, എസ് ഇ യു ജില്ലാ സെക്രട്ടറി സമദ് എ കെ, പ്രവീൺ മുളക്കൽ എന്നിവർ സംസാരിക്കും

തുടർന്ന് നടക്കുന്ന സംഘടനാ സെഷൻ എസ് ഇ യു സംസ്ഥാന വൈസ് പ്രസിഡണ്ട് സിപി ഹംസ ഉദ്ഘാടനം നിർവഹിക്കും. എസ് ഇ യു സെക്രട്ടറിയേറ്റ് മെമ്പർ അബ്ദുള്ള ബാബു അധ്യക്ഷത വഹിക്കും.
മുഹമ്മദ് സിദ്ദീഖ്, അലി മോൻ കെ കെ എന്നിവർ സംസാരിക്കും.

Ma care dec ad

Comments are closed.