mehandi banner desktop
Chavakkad online

കോൺഗ്രസ്‌ നേതാവ് കെ വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികം ആചരിച്ചു

Ft

പുന്നയൂർക്കുളം: പുന്നയൂർക്കുളം കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന കെ.വി. ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി. കരുണാകര മേനോൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി മലപ്പുറം ഡിസിസി സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.

Jan oushadi

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.പി.ബാബു അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പി.ഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി എ. എം. അലാവുദ്ധീൻ, പി. രാജൻ, മൂസ ആലത്തയിൽ, മുത്തേടത്ത് മുഹമ്മദ്‌, രാംദാസ്, ടി. എം. പരീത് എന്നിവർ സംസാരിച്ചു.

ടിപ്പു ആറ്റുപ്പുറം, കമറുദ്ധീൻ, കെ.പി. ധർമ്മൻ, ദേവാനന്ദൻ, പ്രിയ ഗോപിനാഥ്, രമണി, യശോദ, ദേവിക, സുനിൽ ചെറായി, റാഫി മാലിക്കുളം, തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.