Header

ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം – സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

sex racketഗുരുവായൂര്‍ : ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്  പെണ്‍വാണിഭം.  വേലൂര്‍ പഷ്ണത്ത് ഫിലന്‍(45), വടക്കാഞ്ചേരി പാറനാട്ടുപടി ബിന്ദു(34), പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ വലിയ പറമ്പില്‍ ഷെരീഫ(25), പുല്ലാനികാട്ടില്‍ ഷബ്‌ന(25) എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ എന്‍ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാരക്കാട് സീമാസ് നിര്‍മ്മാല്യം അപ്പാര്ട്ട് മെന്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുകയായിരുന്നു.  വൈദ്യപരിശോധനക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Comments are closed.