mehandi new

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ആനപാപ്പാന്‍‌ അറസ്റ്റില്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

arrest Rasheed peedanamചാവക്കാട് : എട്ടുവയസ്സുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ റഷീദ് (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നത്. അനാഥയായ വിദ്യാര്‍ഥിനിയുടെ മാതാവ് പുറം ജോലിക്ക് പോയ സമയം വീട്ടില്‍ വെച്ചായിരുന്നു പീഡനം. വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയും പോലീസില്‍ അറിയിക്കുകയും ആയിരുന്നു. പിന്നീട് ഒളിവില്‍ പോയ പ്രതി സുനാമി കോളനിയില്‍ താമസിക്കുന്നത് അറിഞ്ഞു പോലീസ് അവിടെ എത്തിയെങ്കിലും പ്രതി സമര്‍ഥമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം കുന്നംകുളം അസി.കമ്മീഷണര്‍ ടി എസ് സിനോജിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് ശ്രീകൃഷണ പുരത്ത് നിന്നും ചാവക്കാട് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, എസ് ഐ മാധവന്‍, എ എസ് ഐ അനില്‍ മാത്യു, സി പി ഒ മാരായ റഷീദ്, നസല്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണ പുരത്ത് ആന പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു പ്രതി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന പ്രതി ഒന്‍പതു മാസം ഒളിവിലായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.