mehandi new

പീഡന ശ്രമം – രണ്ടു പേർ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190215_215547ചാവക്കാട് :  പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടി കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ  കറുത്താണ്ടന്‍ രാജേഷ് (21 ) എന്നിവരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്.
ബൈക്കുകളില്‍ പലത വണകളായി കയറ്റി പലസ്ഥലങ്ങളിലും സഞ്ചരിക്കുകയും ഒന്നിച്ചും ഒറ്റക്കുമുള്ള വിവിദ ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും പീഡനശ്രമങ്ങള്‍ നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മൊബൈല്‍ ഫോന്‍ വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത് .
മുമ്പ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രാജേഷ് പ്രതിയാണന്ന് പൊലീസ് പറഞ്ഞു.
ഇവര്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്.
ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാര്‍, എസ് ഐ മാരായ കെ ജി ജയപ്രതീപ്, ആനന്ദന്‍, എ എസ് ഐ രാജേന്ദ്രന്‍, സി പിഒ മാരായ  ശ്യാം, ശ്രീനാഥ് , നസല്‍. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റു ചെയ്തു ജയിലിലടച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.