ഷാംസ് ഫോട്ടോഗ്രാഫി അവാര്‍ഡ് ചാവക്കാട് സ്വദേശി മുഹമ്മദ് ഷാഫി ക്ക്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന എക്സ്പ്രോസ്സര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി ഫെസ്റ്റിവല്ലിനോടനുബന്ധിച്ച് ഷാര്‍ജ ഗവണ്മെന്റിന്റെ കീഴിലുള്ള ഷാർജാ മീഡിയാ സിറ്റി (ഷാംസ്) നടത്തിയ ഫോട്ടൊഗ്രാഫി മത്സരത്തിൽ തൃശൂര്‍ ചാവക്കാട് സ്വദേശിയായ മുഹമ്മദ് ഷാഫി ഒന്നാം സമ്മാനര്‍ഹനായി, ഷാര്‍ജ ഇന്റര്‍നാഷ്ണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവലില്‍ നിന്നുള്ള ചിത്രങ്ങള്‍ മാത്രമായിരുന്നു അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ഫിലിപ്പീന്‍ സ്വദേശിയായ ക്രിസ്റ്റോഫര്‍ എഡ്രാലിന്‍ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
കഴിഞ ദിവസം ഷാര്‍ജ മീഡിയ സിറ്റി ഹെഡ്ക്വോർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങില്‍ മീഡിയാ സിറ്റി ഡയറക്ടര്‍ ഷിഹാബ് അല്‍ ഹമ്മാദി ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഷാര്‍ജ മീഡിയ സിറ്റി യുടെ പ്രശസ്തി പത്രവും, ഫുജിഫിലിം ക്യാമറയുമാണ് മുഹമ്മദ് ഷാഫി ക്ക് ലഭിച്ചത്. മികച്ച സംഘാടകനും, യു.എ.ഇ യിലെ സാംസ്ക്കാരിക സദസ്സുകളില്‍ സജീവ സാനിദ്ധ്യവുമായ മുഹമ്മദ് ഷാഫി ചാവക്കാട് പ്രവാസി ഫോറം യു.എ.ഇ കമ്മറ്റിയുടെ ചാരിറ്റികണ്‍വീനര്‍ കൂടിയാണ്,
ചാവക്കാട് മണത്തല അബ്ദുല്‍ ഗഫൂര്‍ ന്റെയും, സക്കീനയുടേയും മകനായ ഷാഫി 2005 ലാണ് ദുബായ് മുനിസിപ്പാലിറ്റി സെന്റര്‍ ലാബോറട്ടറി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായി യു.എ.ഇ യിലെത്തുന്നത്. ഷബന യാണ് ഭാര്യ. അബ്ദുള്ള ഇശാന്‍, ഖാലിദ്, മറിയം എന്നിവര്‍ മക്കളാണ്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.