നാടിന്നഭിമാനം; പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക് നേടി ശസ അബ്ദുൽ റസാഖ്

ചാവക്കാട്: സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ 500ൽ 498 മാർക്ക് നേടി ശസ അബ്ദുൽ റസാഖ് നാടിന്നഭിമാനമായി. ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിലെ കോമെഴ്‌സ് വിദ്യാർത്ഥിയായ ശസ അണ്ടത്തോട് ചെറായി പൊന്നെത്തയിൽ അബ്ദുൽ റസാഖ് രസ്ന റഹ്മാൻ ദമ്പതികളുടെ മകളാണ്.

പത്താം ക്ലാസ്സ്, പ്ലസ്ടു പരീക്ഷകളിൽ നൂറുശതമാനം വിജയം ആവർത്തിച്ച രാജാ സ്കൂൾ ഉന്നത വിജയം നേടിയ വിദ്യാർത്ഥകളെ അനുമോദിച്ചു. പ്രിൻസിപ്പാൽ ഷമീം ബാവ. കെ. എ, മാനേജർ മധുസുദനൻ,മാനേജ്‍മെന്റ്, സ്റ്റുഡന്റസ്, സ്റ്റാഫ് പ്രധിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.