mehandi new

കടയടപ്പ് സമരം; നാളെ ഗുരുവായൂരിലെ ഹോട്ടലുകളും തുറക്കില്ല

fairy tale

ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ  സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ് സമരത്തിന് കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (KHRA) സംസ്ഥാന കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നാളെ ഗുരുവായൂരിലെയും ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് കേരള ഹോട്ടൽ&റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് കമ്മറ്റി തീരുമാനിച്ചു.

planet fashion

 പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് സി.ബിജുലാൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജി.കെ. പ്രകാശ്, സി.എ. ലോക്നാഥ്, കെ.പി. സുന്ദരൻ, എൻ.കെ. രാമകൃഷ്ണൻ, അഷ്റഫ് എന്നിവർ സംസാരിച്ചു.

Comments are closed.