ചാവക്കാട്: കടയുടെ മുന്നിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത അറുപത്തിയഞ്ചുകാരനായ കട ഉടമ മർദ്ദനമേറ്റ് മരിച്ചു.

അകലാട് ബദര്‍പള്ളി സൈക്കിൾ ഷോപ്പ് ഉടമ കുന്നമ്പത്ത് കോഞ്ചാടത്ത് മുഹമ്മദാലിയാണ് (65) മരിച്ചത്.

സംഭവത്തിലെ പ്രതി അകലാട് കുന്നമ്പത്ത് കുരിക്കളകത്ത് ഷഫീഖിനെ (30) വടക്കേകാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം.

ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീടിന്റെ മുൻഭാഗത്താണ് സൈക്കിൾ ഷോപ്പ്.

കടയുടെ മുന്നില്‍ ഷഫീഖും തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിലും മരണത്തിലും കലാശിച്ചത്.