mehandi new

ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധം – യൂജിൻ മോറേലി

fairy tale

ഗുരുവായൂർ : ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവും ഫെഡറലിസത്തിൻ്റെ കോടാലിയുമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്നും ഇത് നടപ്പിലാക്കുവാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലിമെൻ്റിൽ ബി.ജെ.പിയ്ക്ക് ലഭിക്കുകയില്ലായെന്നും ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു. ആർ.ജെ.ഡി ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്.പ്രസിഡണ്ട് പി. ഐ. സൈമൺ അദ്ധ്യക്ഷത വഹിച്ചു. 

planet fashion

ആർ.ജെ.ഡി. അംഗത്വ വിതരണോദ്ഘാടനം ജില്ലാ പ്രസിഡണ്ട് ജെയ്സൺ മാണി നിർവ്വഹിച്ചു. കിസാൻ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി റഹിം വീട്ടി പറമ്പിൽ, സാഹിത്യകാരൻ ഷാജു പുതൂർ, ടി.എൻ.മുകുന്ദൻ, എം.ജി.ജയരാജ്, എം.വി.അശ്വിൻ, കെ.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

രാഷ്ട്രീയ ജനതാദൾ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി റഹിം വീട്ടി പറമ്പിലിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കിസാൻ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് അദ്ദേഹം. മറ്റു ഭാരവാഹികൾ : വർക്കിംഗ് പ്രസിഡണ്ട് എം. ജി. ജയരാജ്, ജനറൽ സെക്രട്ടറി  എം.വി. അശ്വിൻ, വൈസ് പ്രസിഡണ്ടുമാർ തുളസി ഭായ്, കെ. ദിവാകരൻ. ട്രഷറർ: കെചന്ദ്രൻ.

Macare 25 mar

Comments are closed.