Header

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം

പുന്നയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, നഗരസഭ കാര്യലയങ്ങൾക്ക് മുന്നിൽ യു .ഡി. എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഒരുമനയൂർ, പുന്നയൂർ പഞ്ചായത്ത് കാര്യാലയങ്ങൾക്ക് മുന്നിലും ഗുരുവായൂർ, ചാവക്കാട് നഗരസഭ ഓഫീസുകൾക്ക് മുന്നിലുമാണ് യു .ഡി. എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

പുന്നയൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ യു. ഡി. എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്ന സമരം പഞ്ചായത്ത് അംഗവും ഡി. സി. സി സെക്രട്ടറിയുമായ എം. വി ഹൈദരലി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ ഐ പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ. പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി സി അഷ്‌റഫ്, ആർ. വി മുഹമ്മദ്കുട്ടി, സി. വി സുരേന്ദ്രൻ, മെമ്പർമാരായ അസീസ്‌ മന്ദലാംകുന്ന്, ടി. വി മുജീബ് റഹ്മാൻ, ഷെരീഫ കബീർ, ജസ്ന ഷെജീർ, ബിൻസി റഫീഖ്, മുനാഷ്‌ മച്ചിങ്ങൽ, പി. കെ ഹസ്സൻ, ആർ. വി അഹമ്മദ് കബീർ ഫൈസി, മൊയ്തീൻഷ പള്ളത്ത്, അബ്ദുൽ സലീം കുന്നമ്പത്ത്, ഫൈസൽ കുന്നമ്പത്ത്, ഉമ്മർ പുന്നയൂർ, കെ.പി നൗഷാദ്, സി ജബ്ബാർ, അഷ്‌റഫലി എന്നിവർ സംസാരിച്ചു. യൂ.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം. കുഞ്ഞുമുഹമ്മദ് സ്വാഗതവും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി. കെ ഉസ്‌മാൻ നന്ദിയും പറഞ്ഞു.

thahani steels

Comments are closed.