mehandi new

ഗുരുവായൂർ എ സി പി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

fairy tale

ഗുരുവായൂർ : ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എസിപി / ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത – പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററുകൾ.  കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ഉന്നമനവും  മുൻനിർത്തി  പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിൽ 24 മണിക്കൂർ സേവനം ലഭ്യമാകും.  അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മറ്റ് ലൈംഗിക ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്നവർക്കും താൽക്കാലിക അഭയവും കൗൺസിലിംഗ് സേവനവും വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രശ്നപരിഹാരവും കണ്ടെത്തുക, പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് വേണ്ട സഹായം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

planet fashion

കെ അനിൽകുമാർ. ( ഇൻസ്പെക്ടർ എസ്.എച്ച്. ഒ. വടക്കേക്കാട്) അധ്യക്ഷത വഹിച്ചു.   ഗുരുവായൂർ നഗരസഭ ചെയർമാൻ  എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഡോ മോനിഷ യു സ്വാഗതം ആശംസിച്ച ചടങ്ങിൽ  ഷീജ പ്രശാന്ത്( ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ), അനിഷ്മ ഷനോജ്( ബഹു. വൈസ് ചെയർപേഴ്സൺ, ഗുരുവായൂർ നഗരസഭ),   ഷൈലജ സുധൻ ( Strawberry ക്ഷേമകാര സ്റ്റാൻഡിങ് കമ്മിറ്റി), എൻ എം കെ  നബീൽ ( വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട്),  ജിയോ ഫോക്സ് ( എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ),  ജാസ്മിൻ ഷെഹീർ ( പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ),  വിജിത സന്തോഷ് ( ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ),  സി എസ് സൂരജ്.( വാർഡ് കൗൺസിലർ – ward-13),  ടി പി ഹർഷാദ്.( ഇൻസ്പെക്ടർ എസ് എച്ച്.ഒ. മുനിക്കകടവ്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ ), വിമൽ. വി. വി. ( ഇൻസ്പെക്ടർ ഓഫ്  എസ് എച്ച്. ഒ. ചാവക്കാട്),  മോളി ജോയ് (സി. ഡി. എസ്. 2 ചെയർപേഴ്സൺ ഗുരുവായൂർ നഗരസഭ), ജിഫി ജോയ്( മെമ്പർ സെക്രട്ടറി ഗുരുവായൂർ നഗരസഭ),  അമ്പിളി ഉണ്ണികൃഷ്ണൻ((സി. ഡി. എസ്. 1 ചെയർപേഴ്സൺ ഗുരുവായൂർ നഗരസഭ), കമ്മ്യൂണിറ്റി കൗൺസിലർമാർ, അയൽക്കൂട്ട അംഗങ്ങൾ  എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീത ബാബു ( ടെമ്പിൾ സബ് ഇൻസ്പെക്ടർ ) നന്ദി അറിയിച്ചു.

Haji’s pharma

Comments are closed.