അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ – സെമിനാർ നാളെ ചാവക്കാട്
ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ സെമിനാർ നാളെ ചാവക്കാട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന സെമിനാറിൽ മലയാളം സർവകലാശാല ഗവേഷകൻ കെ പി വിഷ്ണു വിഷയാവതരണം നടത്തും. ഗ്രന്ഥകാരൻ പി എ എം ഹാരിസ് റിസേർച്ച് സ്ക്കോളർ എൻ മുഹമ്മദ് സാദിഖ്, ഹാരിസ് ഹനീഫ് എന്നിവർ പങ്കെടുക്കും.
Comments are closed.