mehandi new

സഹോദര്യ പദയാത്ര – ഒരുമനയൂരിൽ വെൽഫയർ പാർട്ടി സന്ദേശ പ്രചരണ പദയാത്ര നടത്തി

fairy tale

ഒരുമനയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ് പാലേരി നയിക്കുന്ന സഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ പദയാത്ര സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ മുംതാസ് കരീം പതാക ജാഥ ക്യാപ്റ്റനും ഒരുമനയൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ടുമായ കെ. വി. ഷിഹാബിന് കൈമാറി. 

planet fashion

നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന പദയാത്ര ഒറ്റത്തെങ്ങിൽ നിന്നും ആരംഭിച്ച് മുത്തന്മാവ് സമാപിച്ചു.  

മുത്തന്മാവ് സെന്ററിൽ നടന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ സുഹൈൽ അദ്ധ്യക്ഷത വഹിച്ചു.  ഫൈസൽ ഉസ്മാൻ, കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ മൊയ്‌ദീൻ കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി വി എൻ അരവിന്ദൻ, പദയാത്ര കൺവീനർ അഫീഫ് ബിൻ അലി, യൂണിറ്റ് പ്രസിഡന്റ്‌മാരായ ഇ. എം. കെ. സൈഫുദ്ധീൻ, യൂനസ് ബിൻ അലി, എച്ച് സുബൈർ, പി പി റഷീദ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി. അഫീഫ് ബിൻ അലി സ്വാഗതവും, മുംതാസ് കരീം നന്ദിയും പറഞ്ഞു.

Comments are closed.