ആലുംപടി ഐ സി സി ക്ലബ് ഫുട്ബോൾ ടീമിന് പുതിയ ജെഴ്സി സമ്മാനിച്ചു

ഓവുങ്ങൽ : ആലുംപടി ഐ സി സി ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന് സോളാർ കൺസ്ട്രക്ഷൻ കമ്പനി പുതിയ ജെഴ്സി സമ്മാനിച്ചു. ചാവക്കാട് 888 ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സോളാർ കൺസ്ട്രക്ഷൻ എം ഡിയും എം. എസ്. എസ്. സംസ്ഥാന വൈസ്. പ്രസിഡണ്ടുമായ ടി. എസ്. നിസാമുദീൻ ക്യാപ്റ്റൻ ഫാമിസിന് ജഴ്സി കൈമാറി. പുതിയ തലമുറ കായിക രംഗത്തേക്ക് കടന്നു വരേണ്ട ആവശ്യകതയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ആലുംപടി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ലുക്മാൻ ആധ്യക്ഷത വഹിച്ചു. പ്രവാസി പ്രതിനിധി ഫാറൂഖ്, റസാക്ക് ആലുംപടി എന്നിവർ ആശസകൾ നേർന്നു. ക്ലബ് രക്ഷധികാരി ഷെരീഫ്, അബൂബക്കർ , നൗഷാദ്, ഷെമീർ, ശുകൂർ റിയാസ്, നിയാസ് എന്നിവർ നേതൃത്വം നൽകി. പതിനൊന്നംഗ ടീമിനുള്ള ജഴ്സിയാണ് സമ്മാനിച്ചത്.

Comments are closed.