mehandi new

മുസ്ലിം സാംസ്കാരിക ചിഹ്നങ്ങളെ ഭരണകൂടങ്ങൾ ഉൾപ്പെടെ ഭീതിവത്കരിക്കുന്നു

fairy tale

planet fashion

ചാവക്കാട്: ഇന്ത്യ ബഹുമത സംസ്കാരങ്ങളുടെ ഭൂമിയാണ്. വ്യത്യസ്ഥ മതങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നവർ ഇവിടെയുണ്ട്. അത് ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും മുസ്ലിം ന്യൂനപക്ഷ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും നിരന്തരം ഭീതിവത്കരിക്കാനുള്ള ശ്രമമാണ് ഭരണകൂടങ്ങൾ ഉൾപ്പെടെ നടത്തുന്നത്. കർണ്ണാടകയിലെ ഹിജാബ് നിരോധനം ഇതിൻ്റെ ഭാഗമായാണ് കാണേണ്ടതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള പറഞ്ഞു.
മെയ് 5 ന് കാസർകോഡ് നിന്നാരംഭിച്ച ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക എന്ന പ്രമേയത്തിലെ യൂത്ത് കാരവന് ചാവക്കാട് നൽകിയ സ്വീകരണപൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങളടക്കം രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ സമർഥമായി രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡണ്ട് സലിം മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി. എ. നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. വി. ആർ. അനൂപ് , ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡൻറ് മുനീർ വരന്തരപ്പള്ളി, എസ്.ഐ.ഒ. തൃശൂർ ജില്ല പ്രസിഡന്റ് അജ്മൽ അസ്ലം, ജി.ഐ.ഒ. തൃശൂർ ജില്ല പ്രസിഡന്റ് ഇർഫാന, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡൻ്റ് പി.സി ഉമ്മു കുൽസു എന്നിവർ സംസാരിച്ചു.
സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് ഫൈസൽ കാതിയാളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഉമർ എൻ.എ സ്വാഗതവും ജില്ലാ സെക്രട്ടറി റഹിം ഒ.കെ നന്ദിയും പറഞ്ഞു.

സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന അഭിവാദ്യപ്രകടനത്തിന് ജില്ലാ നേതാക്കളായ ഡോ. അൻസർ അബൂബക്കർ, സുഹൈബ് അലി, ലുക്ക്മാൻ ടി.ജി, മുബാറക്ക് എന്നിവർ നേതൃത്വം നൽകി.
സോളിഡാരിറ്റി കലാകാരൻമാർ അവതരിപ്പിച്ച തെരുവ് നാടകവും ജില്ലയിൽ വിവിധയിടങ്ങളിൽ അരങ്ങേറി.

Ma care dec ad

Comments are closed.