mehandi new

ഗായകൻ ഹാഷിം അബ്ബാസ് സഊദി ഗുരുവായൂരിലെ ഇഫ്താർ വിരുന്നിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : സ്നേഹക്കൂട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും കുടുബ സംഗമവും നടന്നു.
സൗദി പൗരൻ ഹാഷിം അബ്ബാസ് (കോമഡി ഉത്സവം ഫെയിം) മുഖ്യാതിഥിയായി.
ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് സ്നേഹക്കൂട് ഉപഹാരങ്ങൾ നൽകി.
നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിന്റെ ഔപചാരിക ഉത്ഘാടനം ശിവജി ഗുരുവായൂർ നിർവ്വഹിച്ചു.

എടപ്പാളിൽ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന “കൊണ്ടോട്ടി പൂരം” എന്ന സിനിമയിൽ അഭിനയിക്കാനാണ് ഹാഷിം അബ്ബാസ് നാട്ടിലെത്തിയത്.
മലയാളം പാട്ടുപാടിയും നൃത്തച്ചുവടുകൾ വെച്ചും അദ്ദേഹം കുടുംബസംഗമത്തിലെ താരമായി.
100 ഗായകരുടെ ശബ്ദത്തിൽ പാടി ഗിന്നസ് റെക്കോഡിലേക്ക് പ്രവേശിക്കുന്ന നിസാം കോട്ടക്കലിന്റെ പ്രകടനം ‌സംഗമത്തിന് മാറ്റുകൂട്ടി.
കലാഭവൻ മണിയുടെ പാട്ടുകളുമായി വേണു പേരകവും ഗസലുമായി കൊച്ചിൻ ബഷീറും സംഘവും സദസ്സിനെ ഉന്മാദത്തിലാഴ്ത്തി.
നിക്സൺ ഗുരുവായൂറിന്റെ മാജിക്ഷോയും ഉണ്ടായിരുന്നു.
ബഷീർ പൂക്കോട്, മാത്യൂസ് പാവറട്ടി, പുരുഷോത്തമൻ നായർ, ജെയ്സൺ ഗുരുവായൂർ, രവി എടപ്പാൾ, ലീല ശിവജി തുടങ്ങിയവർ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.