ഗാന്ധിജയന്തി ദിനാഘോഷം: നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: 157-ാം ഗാന്ധിജയന്തി ദിനം ‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൂട്ടുങ്ങൽ ചത്വരത്തിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് ഗാന്ധിസ്മരണയിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.തൃശൂർ അമല ആശുപത്രിയുടെ സഹകരണത്തോടെ ഒരുക്കിയ രക്തദാന ക്യാമ്പ് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ എം.ഡി. ഡോ. ഷൗജാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുബാറക് ഇമ്പാർക്ക് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പൊതുപ്രവർത്തകൻ കരീം പന്നിത്തടം ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പ്രസിഡന്റ് ഹക്കീം ഇമ്പാർക്ക് ആമുഖ പ്രഭാഷണം നിർവഹിച്ചു.ചടങ്ങിൽ കെ.എസ്. ബാബുരാജ്, പ്രസ്സ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത്, ഫെഡറൽ ബാങ്ക് മാനേജർ അഹമ്മദ് ഷഹാബ്, പി.കെ. ഫസലുദ്ദീൻ, നാസർ മെഹന്ദി, അമല ഹോസ്പിറ്റൽ പ്രതിനിധി വരുൺ, വിനീത് സാഗർ സ്പോർട്സ്, ഷബീർ ഡിജി മാക്സ്, നൗഷാദ് തെക്കുംപുറം, ട്രഷറർ വി.സി.കെ. ഷാഹുൽ, നൗഷാദ് അലി, ജനാർദ്ദനൻ മണ്ഡകത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എം. ജനീഷ് നന്ദിയും രേഖപ്പെടുത്തി. റസാക്ക് അറക്കൽ, ബാബു ചെഞ്ചേരി, രാജൻ മാക്കൽ, സി.എം. മുജീബ്, അനീഷ് പാലയൂർ, സി.പി. ബാബു, ടി.പി. കരീം, ആർ.യു. അൽത്താഫ്, ഹിഷാം ലത്തീഫ്, എ.വി. അശ്റഫ്, അക്ബർ സൈദ്, യഹിയ ഒരുമനയൂർ, കമറുകരീം, നിസാർ തുപ്പത്ത്, എ.എച്ച്. മനാഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Comments are closed.