തെക്കൻ പാലയൂർ എ എം എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ നൽകും

പാലയൂർ : തെക്കൻ പാലയൂർ എ എം എൽ. പി [ കുന്ദംപുള്ളി സ്കൂൾ ] സ്കൂളിൽ എല്ലാ പുതിയ അഡ്മിഷനും ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകുമെന്ന് മാനേജ്‌മെന്റ് ന് വേണ്ടി സി എം സഗീർ അറിയിച്ചു.

സ്കൂളിൻ്റെ പുരോഗതിയും വിദ്യഭ്യാസ രംഗത്തെ മുന്നേറ്റവും ലക്ഷ്യം വെച്ചു കൊണ്ട് വിവിധ പരിപാടികൾ ഈ വർഷം ലക്ഷ്യമിടുന്നുണ്ടെന്നും അതിൻ്റെ തുടക്കമായാണ് ടാബുകൾ നൽകാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും ചേർന്ന ഓൺലൈൻ പ്രവേശനോത്സവ ചടങ്ങിലായിരുന്നു പ്രഖ്യാപനം.

Comments are closed.