mehandi banner desktop
Chavakkad online

കായികോത്സവം : വിദ്യാർത്ഥിക്ക് കഴുത്തിനു ഗുരുതരമായി പരിക്കേറ്റു – മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Ft

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായികോത്സവം ജൂനിയർ ബോയ്സ് അണ്ടർ 17 വിഭാഗം ലോങ് ജംമ്പ് മത്സരതിനിടെ വിദ്യാർത്ഥിക്ക്‌ പരിക്കേറ്റു. കഴുത്തിനു ഗുരുതരമായ പരിക്കേറ്റ വയനാട് കാട്ടിക്കുളം ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ എ മുഹമ്മദ്‌ സിനാനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Jan oushadi

ഇന്നു രാവിലെ ഒൻപതരയോടെയാണ് സംഭവം. രാവിലെ ഏഴരമണിയോടെയാണ് ജൂനിയർ ബോയ്സ് അണ്ടർ 17 ലോങ് ജമ്പ് മത്സരങ്ങൾ ആരംഭിച്ചത്. ആദ്യ റൗണ്ട് മത്സരത്തിലാണ് അപകടം സംഭവിച്ചത്. മത്സരത്തിൽ പങ്കെടുത്ത് ലോങ് ജമ്പ് ചാടിയതിന് ശേഷം ബാലൻസ് നഷ്ടപ്പെട്ടു ഗ്രൗണ്ടിൽ വീണാണ് അപകടം. ഉടൻ തന്നെ മെഡിക്കൽ റൂമിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും തുടർന്ന് കുന്ദംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

Comments are closed.