എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും – സ്വാഗത സംഘം രൂപീകരിച്ചു

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ സ്വാഗതവും എസ് വൈ എസ് ജില്ല ഫിനാൻസ് സെക്രട്ടറി ബഷീർ അഷ്റഫി ചേർപ്പ് വിഷയാവതരണവും നടത്തി.

ഉപദേശക സമിതി അംഗങ്ങളായ സയ്യിദ് ഹൈദറോസ് തങ്ങൾ വട്ടേക്കാട്, ഉസ്മാൻ സഖാഫി തിരുവത്ര, ഇസ്ഹാഖ് ഫൈസി, ആർ വി എം ബഷീർ മൗലവി, സിദ്ദീഖ് ഹാജി തിരുവത്ര, ജാബിർ അഹ്സനി, നൗഷാദ് സഖാഫി, ബഷീർ പുന്ന, സലീം ഹാജി പുന്ന, നിഷാർ മേച്ചേരിപ്പടി എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാനായി കുഞ്ഞിമുഹമ്മദ് ഹാജിയെയും ജനറൽ കൺവീനറായി ജാഫർ മാസ്റ്ററേയും തിരഞ്ഞെടുത്തു. ഫി. കൺവീനർ സയ്യിദ് ഹുസൈൻ തങ്ങൾ. വൈസ് ചെയർമാൻമാരായി അയ്യൂബ് പുന്ന, ഐ എം മുഹമ്മദ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ പുന്ന എന്നിവരെയും ജോ.കൺവീനർമാരായി ഉസ്മാൻ തിരുവത്ര, ആർ എം മുഹമ്മദ്, സലീം മണത്തല, ഷാനവാസ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘാടക സമിതി ചെയർമാനായി അയ്യൂബ് പുന്ന, കൺവീനറായി ഉസ്മാൻ തിരുവത്ര എന്നിവർ ഉൾക്കൊള്ളുന്ന 33 അംഗ സമിതിയെ സയ്യിദ് ഹൈദറോസ് തങ്ങൾ വട്ടേക്കാട് പ്രാഖ്യാപിച്ചു.

Comments are closed.