എസ് എസ് എഫ് ഗ്രീൻ കേരള സമ്മിറ്റ് നാളെ
ചാവക്കാട് : കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും പരിഹാരങ്ങളെയും സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഗ്രീൻ കേരള സമ്മിറ്റ് നാളെ നടക്കും.
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂർ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തു മുതൽ വൈകീട്ട് അഞ്ചുവരെയാണ് നടക്കുന്നത്.
അക്കാദമിക് വിദഗ്ദരും, ആക്ടിവിസ്റ്റുകളും നയിക്കുന്ന സെമിനാറിൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സംബന്ധിക്കുക. കാലാവസ്ഥ വ്യതിയാനം; കാരണങ്ങൾ പ്രതിവിധികൾ, വിശകലനങ്ങളിലെ പരിമിതികൾ പരിഹാരങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ; മാധ്യമ സമീപനങ്ങളിലെ പൊരുത്തക്കേടുകൾ, എൻവിയോൺമെന്റൽ ആക്ടിവിസം, പരിസ്ഥിതി പുനരുജ്ജീവനം എന്നീ വിഷയങ്ങളിൽ
കെ എഫ് ആർ ഐ യിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: ടി.വി. സജീവ്, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ സഹദേവൻ, കേരളീയം മാസിക എഡിറ്റർ എസ് ശരത്, റിവർ റിസർച്ച് സെന്റർ ഡയറക്ടർ എസ് പി രവി എന്നിവർ പ്രഭാഷണം നടത്തും.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ എം മുഹമ്മദ് നിയാസ്, കെ ബി ബഷീർ, എം ജുബൈർ എന്നിവർ സംസാരിക്കും.
Comments are closed.