mehandi new

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് കൊടി ഉയർന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : സെപ്തംബര്‍ 27, 28 ,29 തിയ്യതികളിലായി ചാവക്കാട് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളയായ എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ വിളംബരമറിയിച്ച് ധര്‍മ വിപ്ലവ പതാക വാനിലുയര്‍ന്നു. തൃശൂര്‍ ജില്ലയിലെ ഇസ്ലാമിക നവോത്ഥാന രംഗത്തെ നായകര്‍ അന്ത്യവിശ്രമം കൊള്ളുന്ന 26 പുണ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തില്‍ അനേകം പ്രവര്‍ത്തകരുടെ അകമ്പടിയോടെ വാഹന റാലിയായി എത്തിച്ച പതാകകളാണ് പ്രധാന നഗരിക്ക് അലങ്കാരമായി ആകാശത്തേക്കുയര്‍ന്നത്. ചേറ്റുവയില്‍ നിന്ന് മഹാറാലിയായി ചാവക്കാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചാണ് പതാക വരവ് സമാപിച്ചത്. എസ്.എസ്.എഫിന് ജില്ലയില്‍ മുന്‍കാലങ്ങളില്‍ സാരഥ്യം വഹിച്ച താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, പി.എസ്.കെ മൊയ്തു ബാഖവി, എെ.എം.കെ ഫൈസി, എ.എ കടങ്ങോട്, ഷംസു ഹാജി ഒതളൂർ, സൈദു ഹാജി തൊഴിയൂർ, അബുഹാജി കല്ലൂര്‍, പി.എ മുഹമ്മദ്‌ ഹാജി, ജബ്ബാർ ഒളരി, ലത്തീഫ് നാട്ടിക, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, ഫസൽ തങ്ങൾ അല്‍ എെദറൂസി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, കടുങ്ങല്ലൂർ ഉമര്‍ മുസ്ലിയാര്‍, നസ്റുദീൻ ദാരിമി പെരിഞ്ഞനം, കെ.ആര്‍ മുഹമ്മദ്‌ അൻവരി, എം.എം ഇബ്രാഹിം എരുമപെട്ടി, ഷാഹുല്‍ ഹമീദ് പാവറട്ടി, സി.വി മുസ്തഫ സഖാഫി, വി ഫൈവ് അബുഹാജി, ആര്‍.വി.എം ബഷീര്‍ മൗലവി, ഗഫൂര്‍ മൂന്നുപീടിക, സയ്യിദ് എസ്.എം.കെ മഹ്മൂദി മുതലായ നേതാക്കളാണ് പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.