എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് – പ്ലസ്ടു ഫലം നാളെ
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് ഉച്ചയ്ക്ക് മൂന്നുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്എസ്എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. ഫലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെയാണ് പ്രഖ്യാപിക്കുക.
സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം നടന്നത്. മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണയത്തിൽ പങ്കെടുത്തത്.
എസ്എസ്എൽസി പരീക്ഷാ ഫലം
https://bpekerala.in/lss_uss_2024/result_view.php
www.prd.kerala.gov.in www.result.kerala.gov.in www.examresults.kerala.gov.in https://sslcexam.kerala.gov.in www.results.kite.kerala.gov.in https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
Comments are closed.