mehandi banner desktop
Chavakkad online

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

Ft

ചാവക്കാട് : തിരുവത്ര ഇ എം എസ് നഗർ യുവജന കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വാർഡ് 32- ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച പുത്തൻ കടപ്പുറം റീജിയണൽ ഫിഷ്റീസ് ടെക്നിക്കൽ സ്കൂളിലെ പ്രധാനാധ്യാപിക മേഴ്‌സി ടീച്ചറെയും ആദരിച്ചു.

Jan oushadi

ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ശൽവരാജ് ഉത്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ഉമ്മു റഹമത്, നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എച്ച് സലാം, മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്‌ ടി എം ഹനീഫ, യുവജന വേദി പ്രസിഡന്റ് ടി എം ഷഫീക്, സെക്രട്ടറി സി എം നൗഷാദ്, ടി എം റഫീഖ്, എ എൻ നിമിൽ, രാമി കാസിം എന്നിവർ പങ്കടുത്തു.

Comments are closed.