mehandi banner desktop
Chavakkad online

പുന്നയൂർ ആലാപാലം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Ft

പുന്നയൂർ: ആലാപാലം തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവളയന്നൂർ സ്കൂൾ പരിസരത്ത് താമസിച്ച് വരുന്ന പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി വിനീത് (32) ആണ് മരിച്ചത്.

Jan oushadi

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കും മൊബൈലും ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ട്കാർ പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അഗ്നി രക്ഷാ സേനയും, സിവിൽ ഡിഫൻസ് അംഗങ്ങളും ആംബുലൻസ് പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വിനീതിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ പ്രവേശിപ്പിച്ചു.

Comments are closed.