സെന്റ് തോമസ് ഡേ ആഘോഷിച്ചു – പാലയൂർ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം

പാലയൂർ : പാലയൂർ സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ 6: 30ന് ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി. തുടർന്ന് ലദീഞ്ഞ്, നൊവേന, തളിയകുളകരയിൽ നിന്നും കോടിയേറ്റ പ്രദക്ഷിണവും ഉണ്ടായി. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ എന്നിവർ ചേർന്ന് നേർച്ച ഊട്ട് ആശിർവാദം നിർവഹിക്കുകയും, ഊട്ട് നേർച്ച നൽകി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ജൂലൈ 13, 14 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ. ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. 9:30ന്റെ ദിവ്യബലിക്ക് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികത്വം വഹിച്ചു. റവ ഫാ ഡെറിൻ അരിമ്പൂർ എന്നിവർ സഹ കാർമികരായി. മാർതോമാശ്ലീഹായിൽ നിന്നും വിശ്വാസം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിന് ധീര സാക്ഷികൾ ആകുവാൻ നമ്മൾ ഏവരും സന്നദ്ധരായിരിക്കണമെന്നും, ക്രൈസ്തവരുടെ അവകാശമായ ജൂലൈ 3 അവധി ദിനം പ്രഖ്യാപിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകണമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. വിവിധ സമയങ്ങളിലായി നടന്ന ദിവ്യബലികൾക്കു റവ ഫാ ആന്റണി ആരോത ടി ഓ ആർ, റവ.ഫാ. ജോസ് ചിറപ്പണത്ത് സി എം ഐ എന്നിവർ കാർമികത്വം നൽകി. തീർത്ഥ കേന്ദ്രത്തിലെ നവീകരിച്ച ചരിത്ര മ്യൂസിയത്തിന്റെ ആശ്ലീർവാദവും മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.

ഏകദേശം അരലക്ഷത്തിനടുത്ത് ഭക്തജനങ്ങൾ വി. തോമാശ്ലീഹയുടെ അനുഗ്രഹത്തിനായും, നേർച്ച ഊട്ടിനായും എത്തിചേർന്നു. ഭക്തജനങ്ങൾക്ക് നേർച്ച ഊട്ടും, നേർച്ച പായസവും പാർസലായി കൊണ്ടുപോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ സന്തോഷ് ടി ജെ, പോൾ കെ ജെ, ബാബു സി എം, ജോഫി ജോസഫ്, ഊട്ട് കൺവീനർ ചാക്കോ പുലിക്കോട്ടിൽ, സെക്രട്ടറിമാരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ, തീർത്ഥ കേന്ദ്രം പി ആർ ഒ ജെഫിൻ ജോണി തുടങ്ങി വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ, കുടുംബകൂട്ടായ്മകൾ, ഭക്തസംഘടനകൾ എന്നിവർ ദുക്റാന തിരുനാളിന് നേതൃത്വം നൽകി.

Comments are closed.