mehandi new

ചാവക്കാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

fairy tale

ചാവക്കാട് : ചാവക്കാട് മേഖലയിലെ വിവിധ ഹോട്ടലുകൾ കേന്റീൻ ഭക്ഷണ ശാലകൾ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ചേറ്റുവ റോട്ടിലുള്ള സൽക്കാര ഹോട്ടലിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി പൊരിച്ചത് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ബുധനാഴ്ച്ച രാവിലെ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിച്ചു. 

planet fashion

നഗരസഭ സെക്രട്ടറി  എം.എസ്. ആകാശിന്റെ നിർദേശപ്രകാരം സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 സി എം ആസിയ, പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ ഗ്രേഡ് 1 കെ എസ് നിയാസ്, പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർമാരായ പി എ അക്വിലിൻ, പി കെ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും.  മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന  നടപടികൾ സ്വീകരിക്കുമെന്ന് സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടർ സി എം ആസിയ പറഞ്ഞു.

Comments are closed.