mehandi new

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

fairy tale

ചാവക്കാട്: നഗരസഭയുടെ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന് ശനിയാഴ്ച തുടക്കമായി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ശുചീകരണ യജ്ഞം കെ വി  അബ്ദുല്‍ഖാദര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷയായി. യോഗത്തിന് ശേഷം  ബസ്സ്റ്റാന്‍ഡ് പരിസരം വൃത്തിയാക്കുന്നതിന്  എം എല്‍ എയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും  കോര്‍പറേഷന്‍ ജീവനക്കാരോടൊപ്പം രംഗത്തെത്തി. ബുഷറ ലത്തീഫ്, എ സി ആനന്ദന്‍, എ എച്ച് അക്ബര്‍, കെ എച്ച് സലാം, എ എ മഹേന്ദ്രന്‍, എം ബി രാജലക്ഷ്മി, ജോയ്‌സി ആന്റണി തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

Macare health second

Comments are closed.