ചാവക്കാട് ഉപജില്ലയിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത് ജില്ലയിൽ അഞ്ചാമത്
ചാവക്കാട് : സംസ്ഥാന കലോത്സവത്തിൽ 35 പോയിന്റ് നേടി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത്. ജില്ലയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി തൃശ്ശൂർ ജില്ലയുടെ സ്വർണ്ണക്കപ്പ് തിളക്കത്തിൽ ശ്രീകൃഷ്ണ സ്കൂളിന്റെ 35 പോയിന്റ് നേട്ടം. 1072 സ്കൂളുകൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ 62-ാം സ്ഥാനത്ത് ഗുരുവായൂർ ശ്രീകൃഷ്ണസ്കൂൾ ഇടംനേടി.
ഹയർസെക്കണ്ടറി വിഭാഗം ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ, സംസ്കൃതം പദ്യം ചൊല്ലൽ എന്നിവയിൽ വേദ വി ദിലീപ്, ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം ഹരിനാഥ്, ഹയർസെക്കണ്ടറി വിഭാഗം നാഗസ്വരം എം ആർ വിശ്വജിതൻ, ഹൈസ്‌കൂൾ വിഭാഗം ശാസ്ത്രീയ സംഗീതം എം കെ യദുകൃഷ്ണ, ഹൈസ്‌കൂൾ വിഭാഗം ചെണ്ട തായമ്പക അനുനന്ദ് എന്നീ വിദ്യാർത്ഥികളാണ് എ ഗ്രേഡ് സ്വന്തമാക്കിയത്.
മമ്മിയൂർ എൽ എഫ്, തിരുവളയന്നൂർ സ്കൂൾ എന്നിവർ സംസ്ഥാന കലോത്സവത്തിൽ പത്ത് പോയിന്റ്റുകൾ വീതം നേടി ചാവക്കാട് ഉപജില്ലയിൽ രണ്ടാം സ്ഥാനത്ത്.
Comments are closed.