കയ്പമ൦ഗല൦: മഹാരാഷ്ട്രയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മുംബയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കയ്പമ൦ഗല൦ കാക്കതുരുത്തി ബദർ ജുമാ മസ്ജിദിന് വടക്ക് വശ൦ ഒറ്റത്തെ സെന്ററിന് സമീപം താമസിക്കുന്ന ബദർപള്ളി മഹല്ല് വൈസ് പ്രസിഡന്റ് വലിയകത്ത് മുഹമ്മദാലി മകൻ ഷെമീർ (30) നിര്യാതനായി. കഴിഞ്ഞ ഒന്നര മാസമായി ന്യൂ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ ആയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 03. 30 നായിരുന്നു മരണം. മുംബൈ ലുലു ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരൻ ആയിരുന്നു.
എസ് കെ എസ് എസ് എഫ് കയ്പമ൦ഗല൦ മേഖല മുൻ സെക്രട്ടറിയു൦, കാക്കതുരുത്തി ബദർപള്ളി യൂണിറ്റ് സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്നു. പരേതൻ.
മാതാവ്: ഷെക്കീല. സഹോദരിമാർ: നാദിറ നിഹാൽ. ബേനസീർ നൗഫൽ. ഖബറടക്കം കാക്കതുരുത്തി ബർപള്ളി ഖബർസ്ഥാനിൽ നടക്കു൦.
Comments are closed.