mehandi banner desktop
Chavakkad online

ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച – അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്ന നിലയിൽ

Ft

പുന്നയൂർക്കുളം : ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചു ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് കവർച്ച. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട് ഭണ്ഡാരങ്ങളും, ഓഫീസിനോട് ചേർന്നുള്ള അന്നദാന സംഭാവന ഭണ്ഡാരവുമാണ്  പൊളിച്ചിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പോലീസ്  അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നുണ്ട്.

Jan oushadi

Comments are closed.