mehandi new

ബിജെപി അക്രമം അവസാനിപ്പിക്കുക : സിപിഐ

fairy tale

ഗുരുവായൂര്‍: ബിജെപി അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയം കണ്ട് സമനില തെറ്റിയ ബിജെപി അണികളെ അക്രമത്തിനായി അഴിച്ചുവിട്ടിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദറിന്റെ വിജയാഹ്‌ളാദ പ്രകടനത്തില്‍ പങ്കെടുത്ത ശശികുമാര്‍ എന്ന പ്രവര്‍ത്തകനെ അതിദാരുണമായി കൊലചെയ്ത ബിജെപിയുടെ നടപടിയെ യോഗം ശക്തമായി അപലപിച്ചു. ജനാധിപത്യത്തെ അംഗീകരിക്കുവാന്‍ അണികളെ ആഹ്വാനം ചെയ്യുന്നതിനു പകരം മണ്ഡലത്തില്‍ കലാപം സൃഷ്ടിക്കുവാനാണ് ബിജെപി അണികളെ പ്രേരിപ്പിക്കുന്നതെന്നും, ഇത്തരം ബിജെപിയുടെ ആസൂത്രിത അക്രമങ്ങള്‍ക്കെതിരെ പൊതുജനം പ്രതിഷേധിക്കണമെന്നും, മണ്ഡലത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Pharmacy wanted Chavakkad

Comments are closed.