mehandi new

വ്യായാമത്തിന് എത്തുന്നവർക്ക് ഭീഷണിയായി ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം

fairy tale

ചാവക്കാട്:  ബ്ലാങ്ങാട് ബീച്ച് പാർക്കിൽ തെരുവ് നായ ശല്യം രൂക്ഷം.  പ്രഭാത നടത്തത്തിനും വ്യായാമത്തിനും ബീച്ചിലെത്തുന്നവർക്ക് തെരുവ് നായ്ക്കൾ ഭീഷണിയാവുന്നു.   ഏത് സമയവും തെരുവ് നായ്ക്കൾ ഒറ്റക്കും കൂട്ടായും ആക്രമിച്ചേക്കാം എന്ന അവസ്ഥയാണ് ഉള്ളത്. പിന്നിലൂടെ പാഞ്ഞെത്തുന്ന നായ്ക്കളുടെ ഉപദ്രവത്തിൽ നിന്നും ഭാഗ്യം കൊണ്ടു മാത്രമാണ് ബീച്ചിലെത്തുന്നവർ രക്ഷപ്പെടുന്നത്. വന്ധ്യംകരണം ചെയ്യാത്തത് മൂലം നായകൾ പെരുകുന്നതായി ആക്ഷേപം. സർക്കാരിന്റെ നൂറുദിന ദിനം കർമ്മ പരിപാടിയിൽ പ്രഖ്യപിച്ച എ ബി സി (തെരുവ് നായ്ക്കളുടെ വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന പദ്ധതി) സംവിധാനം കൃത്യമായി നടപ്പിലാക്കാത്തത് തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ കാരണമായിട്ടുണ്ട്.   ഉപദ്രവകാരികളായ നായകളെ  ഷെൽട്ടർ പണിത് കൂട്ടിലിട്ടു സംരക്ഷിക്കാൻ നഗരസഭകൾക്ക് ഉത്തരവാദിത്വമുണ്ട്.  അടിയന്തിരമായി ഈ വിഷയത്തിൽ നഗരസഭ ഇടപെടണമെന്ന് നഗരസഭ കൗൺസിലറും യു ഡി എഫ് നേതാവുമായ കെ വി സത്താർ പറഞ്ഞു.

planet fashion

ഫോട്ടോ : യുവാവിന്റെ പിറകിൽ പാഞ്ഞടുക്കുന്ന തെരുവ് നായ്ക്കൾ – ചാവക്കാട് ബീച്ചിൽ നിന്നുള്ള ദൃശ്യം

Ma care dec ad

Comments are closed.